ബഹുമാനപ്പെട്ട രാജ്യസഭാംഗം  ശ്രീ ജോൺ ബ്രിട്ടാസ് ദത്തെടുത്ത സാഗി പഞ്ചായത്ത് ആയ പയ്യാവൂർ ഗ്രാമ പഞ്ചായത്ത്, അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവർത്തി പരിചയത്തിനും അനുസൃതമായി മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 2023 മെയ് 29 (തിങ്കൾ) പയ്യാവൂർ സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ,  രാവിലെ 9 മുതൽ 5 മണി വരെയാണ് തൊഴിൽ മേള. പ്രമുഖ സ്ഥാപനങ്ങൾ, ബാങ്കിങ്, ഐടി, എഞ്ചിനീയറിംഗ്, സെയിൽസ്, മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, ക്ലറിക്കൽ, മാനേജ്‌മന്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം വ്യത്യസ്ത തൊഴിലവസരങ്ങളാണ്  അവതരിപ്പിക്കുന്നത്.

കണ്ണൂർ ജില്ലയിലെ പ്ലസ്ടു വും അതിന് മുകളിലും അടിസ്ഥാന യോഗ്യതയുള്ള തൊഴിലന്വേഷകർക്ക് സൗജന്യമായി അപേക്ഷിക്കാനും തൊഴിൽ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെ തൊഴിൽ നേടാനുമുള്ള അവസരമാണ് പ്രസ്തുത തൊഴിൽ മേളയിലൂടെ പയ്യാവൂർ സാഗി പഞ്ചായത്ത് ഒരുക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ നൂതനമായ സാധ്യതകൾ പരമാവധി ഒരുക്കി, ഉദ്യോഗാർത്ഥികൾക്ക് സൗകര്യപ്രദമായ രീതിയിലാണ് തൊഴിൽ മേള ഒരുക്കുന്നത്. 

ഫ്യൂച്ചർ ലീപ്  എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പയ്യാവൂർ സാഗി ഗ്രാമ പഞ്ചായത്ത് തൊഴിൽ മേള സംഘടിപ്പിക്കുന്നത്.

18 വയസ്സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക്  ഓൺലൈനായി തൊഴിൽ മേളയിൽ തികച്ചും സൗജന്യമായി മെയ് 28 നകം ഈ വെബ്സൈറ്റ് വഴി  രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : +91 7593 852229

organiser
ശ്രീ. ജോൺ ബ്രിട്ടാസ്

MP

organiser
ശ്രീ. എസ്. ചന്ദ്രശേഖർ IAS

കണ്ണൂർ ജില്ലാ കളക്ടർ

organiser
അഡ്വ. സാജു സേവ്യർ

പ്രസിഡൻ്റ്

organiser
ശ്രീ. ശ്യാമ പ്രസാദ്

സെക്രട്ടറി

Partners