ബഹുമാനപ്പെട്ട ലോകസഭാംഗം  ശ്രീ രാഹുൽ ഗാന്ധി ദത്തെടുത്ത സാഗി പഞ്ചായത്ത് ആയ പോരുർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ, അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവർത്തി പരിചയത്തിനും അനുസൃതമായി മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 2022 ഡിസംബർ 17 (ശനിയാഴ്ച) പോരുർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ,  രാവിലെ 9 മുതൽ 5 മണി വരെയാണ് തൊഴിൽ മേള. പ്ലസ് ടുവും അതിന് മുകളിലും അടിസ്ഥാന യോഗ്യതയുള്ള തൊഴിലന്വേഷകർക്ക് സൗജന്യമായി അപേക്ഷിക്കാവുന്നതാണ്.

പ്രമുഖ സ്ഥാപനങ്ങൾ, ബാങ്കിങ്, ഐടി, എഞ്ചിനീയറിംഗ്, സെയിൽസ്, മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, ക്ലറിക്കൽ, മാനേജ്‌മന്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം വ്യത്യസ്ത തൊഴിലവസരങ്ങൾ തൊഴിൽ മേളയിൽ അവതരിപ്പിക്കുന്നു. തൊഴിൽ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെ തൊഴിൽ നേടാനുമുള്ള അവസരമാണ് പ്രസ്തുത തൊഴിൽ മേളയിലൂടെ പോരുർ സാഗി പഞ്ചായത്ത് ഒരുക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ നൂതനമായ സാധ്യതകൾ പരമാവധി ഒരുക്കി, ഉദ്യോഗാർത്ഥികൾക്ക് സുതാര്യവും സൗകര്യപ്രദവുമായ രീതിയിലാണ് തൊഴിൽ മേള ഒരുക്കുന്നത്. ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരള ( ഐ.സി. ടി. അക്കാദമി ) കൊച്ചിയിലെ ഫ്യൂച്ചർ ലീപ്  എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പോരുർ സാഗി ഗ്രാമ പഞ്ചായത്ത് തൊഴിൽ മേള സംഘടിപ്പിക്കുന്നത്.

18 വയസ്സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക്  ഓൺലൈനായി തൊഴിൽ മേളയിൽ തികച്ചും സൗജന്യമായി ഡിസംബർ  16 നകം താഴെ ഈ വെബ്സൈറ്റ് വഴി  രജിസ്റ്റർ ചെയ്യാവുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക് : +91 7593 85 2229

organiser
Rahul Gandhi

MP

organiser
V Muhammed Rashid

President, Porur Grama Panchayat

organiser
Chandra Devi KK

Vice President, Porur Grama Panchayat

organiser
Safa Ramsi

Convenor

Partners